മസ്കത്ത്: വിനോദ സഞ്ചാര മേഖലയിലെ ഇന്ത്യയുമായുള്ള സഹകരണം വിപുലമാക്കുമെന്ന് ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മഹ്രീസി. ഒമാനിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വ്യവസായ, വാണിജ്യ, വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശന വേളയിൽ ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണപത്രം ഒപ്പിട്ടിരുന്നു. ഇത് പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങുന്നതിന് കൂടിക്കാഴ്ചയിൽ ഇരു വിഭാഗവും ധാരണയായതായി അൽ മഹ്രീസി പറഞ്ഞു. ടൂറിസം മന്ത്രിയുടെ ഒാഫിസിലാണ് കൂടിക്കാഴ്ച നടന്നത്. ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഒമാൻ ൈകക്കൊണ്ട നടപടികൾ യോഗത്തിൽ വിശകലനം ചെയ്തു. ഒമാൻ സർക്കാറിെൻറ ടൂറിസം നയങ്ങളെ കുറിച്ചും വിവിധ ഗവർണറേറ്റുകളിൽ ടൂറിസം മേഖലയിലുള്ള നിക്ഷേപാവസരങ്ങളും സംബന്ധിച്ച വിഡിയോ പ്രസേൻറഷനും യോഗത്തിൽ നടന്നു. ഒമാനിലെ ടൂറിസം മേഖലയെ കുറിച്ചും നിക്ഷേപാവസരങ്ങളെ കുറിച്ചും മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ സെമിനാറുകൾ നടത്തുമെന്നും അൽ മഹ്രീസി പറഞ്ഞു. ടൂറിസം നിക്ഷേപ മേഖലയിലെ ബിസിനസുകാരെ പെങ്കടുപ്പിച്ച് ബി2ബി യോഗങ്ങളും സംഘടിപ്പിക്കാനും തീരുമാനമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ അംബാസഡർ ഇന്ദമണി പാണ്ഡെയും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.