മസ്കത്ത്: ഒമാൻ ക്രിക്കറ്റ് െഎ.സി.സിയുടെ ഏകദിന പദവിയെന്ന ബഹുമതിയുടെ തൊട്ടടു ത്ത്. നമീബിയയിൽ നടക്കുന്ന ലോക ക്രിക്കറ്റ് ലീഗ് രണ്ടാം ഡിവിഷനിൽ തുടർച്ചയായ രണ്ട് ജയം കുറിച്ചതോടെയാണിത്. ആദ്യ മത്സരത്തിൽ അമേരിക്കയെ തോൽപിച്ച ഒമാൻ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ കാനഡയെ 99 റൺസിനാണ് തോൽപിച്ചത്.
സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സീഷാൻ മഖ്സൂദും മൂന്ന് വിക്കറ്റെടുത്ത അഹ്മദ് ഫയാസ് ഭട്ടുമാണ് കാനഡക്കെതിരെ ഒമാന് വിജയമൊരുക്കിയത്. ക്യാപ്റ്റെൻറ സെഞ്ച്വറിക്ക് പുറമെ 86 റൺസെടുത്ത ആഖിബ് ഇല്യാസിെൻറയും മികവിൽ ഒമാൻ നിശ്ചിത 50 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന മഖ്സൂദും ആഖിബുമാണ് ഒമാൻ ഇന്നിങ്സിന് അടിത്തറയിട്ടത്. മഖ്സൂദ് 102 പന്തിൽനിന്ന് 109 റൺസെടുത്തു.
മറുപടി ബാറ്റിങ് ആരംഭിച്ച കാനഡയുടെ നിരയിൽ 57 റൺസെടുത്ത നിതീഷ് കുമാർ മാത്രമാണ് കാര്യമായി ചെറുത്തുനിന്നുള്ളൂ. അഹ്മദ് ഫയാസ് ഭട്ട് 30 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. മറ്റൊരു മത്സരത്തിൽ അമേരിക്ക നമീബിയയെ രണ്ട് റൺസിന് തോൽപിച്ചു. ആറു രാജ്യങ്ങൾ പെങ്കടുക്കുന്ന ടൂർണമെൻറിൽ നാല് പോയൻറുമായി ഒമാനാണ് മുന്നിൽ. ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന നാല് ടീമുകൾക്ക് ഏകദിന പദവി നൽകുകയും െഎ.സി.സിയുടെ പുതുതായി നിലവിൽവരുന്ന മെൻസ് ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ് രണ്ടിൽ അംഗമാവുകയും ചെയ്യും. ഇതിൽ അംഗമാകുന്ന രാജ്യങ്ങൾ രണ്ടര വർഷംകൊണ്ട് 36 ഏകദിന മത്സരങ്ങൾ കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.