മസ്കത്ത്: ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക് മടക്കിയെത്തിക്കുന്നതിനായുള്ള മൂന്നാം ഘട്ട വിമാന സർവിസുകൾക്ക് ചൊവ്വാഴ്ച തുടക്കമാകും. ഒമാനിൽനിന്നുള്ള ആദ്യ വിമാനം വ്യാഴാഴ്ചയാണ്. കേരളത്തിലേക്ക് പത്ത് സർവിസുകളാണ് ഒമാനിൽ നിന്ന് ഉണ്ടാവുക. ഇതിൽ മൂന്നെണ്ണം സലാലയിൽ നിന്നാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കായി അഞ്ച് സർവിസുകളും ഉണ്ട്. മസ്കത്തിൽ നിന്ന് കോഴിക്കോടിനും കൊച്ചിക്കും തിരുവനന്തപുരത്തിനും രണ്ട് വിമാനങ്ങൾ വീതവും കണ്ണൂരിന് ഒരു വിമാനവുമാണ് ഉള്ളത്. സലാലയിൽ നിന്നുള്ള മൂന്നു സർവിസുകളും കണ്ണൂരിനാണ്. ജയ്പുർ, അഹ്മദാബാദ്, ശ്രീനഗർ, ഭുവനേശ്വർ, ചെന്നൈ എന്നിവിടങ്ങളിലേക്കും മസ്കത്തിൽനിന്ന് വിമാനങ്ങൾ ഉണ്ടാകും.
കോഴിക്കോടിനുള്ള ആദ്യ വിമാനം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മസ്കത്തിൽനിന്ന് പുറപ്പെടും. സലാല കണ്ണൂർ വിമാനവും അന്നുണ്ട്. ഇതു വൈകുന്നേരം 3.10നാണ് പുറപ്പെടുക. 29ന് കൊച്ചിക്കാണ് അടുത്ത വിമാനം. ഇത് വൈകുന്നേരം 3.45ന് മസ്കത്തിൽ നിന്ന് പുറപ്പെടും. മേയ് 30നുള്ള തിരുവനന്തപുരം സർവിസ് വൈകുന്നേരം 3.40നാകും മസ്കത്തിൽ നിന്ന് പുറപ്പെടുക. മേയ് 31നുള്ള കണ്ണൂർ വിമാനം സലാലയിൽനിന്ന് വൈകുന്നേരം 3.10ന് പുറപ്പെടും.
ജൂൺ ഒന്നിന് മസ്കത്തിൽനിന്ന് കോഴിക്കോടിനും സലാലയിൽനിന്ന് കണ്ണൂരിനും വിമാനങ്ങളുണ്ട്. യഥാക്രമം ഉച്ചക്ക് രണ്ടിനും വൈകുന്നേരം 3.10നുമാണ് ഇൗ വിമാനങ്ങൾ പുറപ്പെടുക. അടുത്ത വിമാനം ജൂൺ മൂന്നിന് മസ്കത്തിൽ കണ്ണൂരിനാണുള്ളത്. ഇത് വൈകുന്നേരം 4.15ന് മസ്കത്തിൽനിന്ന് പുറപ്പെടും.
അവസാന ദിനമായ ജൂൺ നാലിന് മസ്കത്ത്-തിരുവനന്തപുരം വിമാനം വൈകുന്നേരം 3.40നും മസ്കത്ത്-കൊച്ചി വിമാനം വൈകുന്നേരം 3.45നും പുറപ്പെടും. ഗർഭിണികൾ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, മുതിർന്ന പൗരന്മാർ എന്നിവർക്കായിരിക്കും മുൻഗണന. നേരത്തേ രജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽനിന്നാണ് എംബസി യാത്രക്കാരുടെ മുൻഗണന പട്ടിക തയാറാക്കുക. ഇവരെ ടെലിഫോൺ/ഇമെയിൽ മുഖേന ബന്ധപ്പെട്ട് വിവരമറിയിക്കും. ഇൗ പട്ടിക എയർഇന്ത്യ ഒാഫിസിന് കൈമാറുമെന്നും ടിക്കറ്റ് ബുക്കിങ്ങിനായി ഇവരെ എയർഇന്ത്യ ഒാഫിസിൽനിന്ന് ബന്ധപ്പെടുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടാം ഘട്ട സർവിസുകൾ അവസാനിച്ചത്. ഇതിൽ 11 വിമാനങ്ങളിലായി 1970 യാത്രക്കാരെയാണ് നാട്ടിലേക്ക് മടക്കിയെത്തിച്ചത്. രണ്ടാം ഘട്ടത്തിലെ ടിക്കറ്റ് വിതരണത്തിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതായി എംബസിയിൽനിന്ന് അറിയിച്ച മസ്കത്ത് ഗവർണറേറ്റിന് പുറത്തുള്ള പലരും എയർഇന്ത്യ ഒാഫിസിൽ നിന്നുള്ള വിളിയും കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഗുരുതര രോഗം ബാധിച്ചയാളും യാത്ര മുടങ്ങിയവരിലുണ്ട്. അതേസമയം, എംബസിയിൽ നിന്ന് വിളിച്ചതായി പറഞ്ഞ് റൂവിയിലെ എയർ ഇന്ത്യ ഒാഫിസിലെത്തി കാര്യം അന്വേഷിച്ച പലരും ടിക്കറ്റ് ലഭിച്ച് നാട്ടിലെത്തിയിട്ടുണ്ട്.
അതിനാൽ, അടുത്തഘട്ടത്തിൽ എംബസിയിൽ നിന്ന് യാത്ര കൺേഫം ചെയ്തുള്ള/ചാൻസ് ഉണ്ടെന്ന് പറഞ്ഞുള്ള വിളി അല്ലെങ്കിൽ ഇമെയിൽ ലഭിച്ചവർ റൂവിയിലെ എയർഇന്ത്യ ഒാഫിസിൽ നേരിേട്ടാ അല്ലെങ്കിൽ ആരെയെങ്കിലും അയച്ചോ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുക. പാസ്പോർട്ടിെൻറ കോപ്പി കൈയിൽ കരുതുന്നതാകും നല്ലത്. പാസ്പോർട്ട് കോപ്പി കൈയിൽ ഇല്ലാത്തവർ ixmctcok@gmail.com, ixmctsales@gmail.com എന്നീ വിലാസങ്ങളിലേക്ക് ഇമെയിൽ ചെയ്ത് െഎ.ഡി അവിടെയുള്ളവരോട് സൂചിപ്പിച്ചാൽ മതി. ടിക്കറ്റിെൻറ പൈസ പണമായാണ് നൽകേണ്ടത്. കാർഡ് പേയ്മെൻറ് ഉണ്ടായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.