ഇബ്രിയിൽ കാണാതായ ബംഗ്ലാദേശി യുവാവിനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി റോയൽ ഒമാൻ പൊലീസ്

മസ്കത്ത്: ഇബ്രി വിലായത്തിലെ അൽ ഷഹും പ്രദേശത്ത് താമസിച്ചിരുന്ന 27-കാരനായ ബംഗ്ലാദേശ് സ്വദേശി റൈഹാൻ റജബിനെ കാണാതായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. യുവാവിനെ കണ്ടെത്താൻ ആർ.ഒ.പി പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു.

മാർച്ച് 27 മുതൽ ഇയാൾ വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടില്ലെന്നും ആർ.ഒ.പി വ്യക്തമാക്കി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസ് ഓപറേഷൻസ് സെന്ററിലെ 9999 എന്ന നമ്പറിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Royal Oman Police seek public assistance to find missing Bangladeshi youth in Ibri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.