മസ്കത്ത്: ഗാലയിലെ ഇൻഡോർ സാഹസിക വിനോദകേന്ദ്രമായ ബൗൺസ് ഒമാൻ താൽക്കാലികമായ ി അടച്ചതായി സ്ഥാപനവുമായി ബന്ധപ്പെട്ടവർ പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ വ്യാഴ ാഴ്ച സ്വദേശി ബാലന് ഇവിടെ വീണ് ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് നടപടി. പിടിച്ചുകയറുന്ന സ്ഥലത്തുനിന്ന് (ക്ലൈംബിങ് ഏരിയ) വീണ ബാലൻ ഖൗല ആശുപത്രിയിലെ െഎ.സി.യു വിഭാഗത്തിൽ ചികിത്സയിലാണ്.
ക്ലൈംബിങ് ഏരിയയുള്ള മേഖലയിലെ ഏക കേന്ദ്രമാണ് ഒമാനിലേത്. അപകടം സംഭവിച്ച വിഷയത്തിൽ പ്രാദേശിക അധികൃതർക്ക് ഒപ്പം സ്വതന്ത്ര സുരക്ഷാ ഉപദേശകനുമായും ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ വിശദമായ വിവരങ്ങൾ നൽകാൻ സാധ്യമല്ല. അന്വേഷണ റിപ്പോർട്ട് എന്തായാലും വീണ്ടും തുറക്കാൻ അനുമതി ലഭിച്ചാൽ ക്ലൈംബിങ് ഏരിയ നീക്കംചെയ്യുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരുന്നുണ്ടെന്ന് സമൂഹിക വികസന മന്ത്രാലയത്തിനു കീഴിലുള്ള ശിശുസംരക്ഷണ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.