മസ്കത്ത്: സാമ്പത്തിക പുരോഗതിക്കും സുസ്ഥിര വികസനത്തിനും നവീന ആശയങ്ങൾ നടപ്പാക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ നില മെച്ചപ്പെടുത്തി ഒമാൻ. ലോക ബൗദ്ധികാവകാശ സംഘടന (ഡബ്ല്യു.െഎ.പി.ഒ) തയാറാക്കിയ ഇൗ വർഷത്തെ ആഗോള ഇന്നൊവേഷൻ സൂചികയിൽ 69ാം സ്ഥാനമാണ് ഒമാന് ഉള്ളത്. കഴിഞ്ഞവർഷത്തെ സൂചികയിൽ ഒമാൻ 77ാം സ്ഥാനത്താണുള്ളത്.
126 സമ്പദ്വ്യവസ്ഥകളാണ് സൂചികയിൽ ഉൾപ്പെടുത്തിയത്. ബൗദ്ധികാവകാശത്തിനുള്ള അപേക്ഷകളുടെ എണ്ണം, മൊബൈൽ ആപ്ലിക്കേഷൻ, വിദ്യാഭ്യാസരംഗത്തെ ചെലവഴിക്കൽ രീതികൾ തുടങ്ങി എൺപതോളം മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയാണ് രാഷ്ട്രങ്ങളുടെ തെരഞ്ഞെടുപ്പ്. ബൗദ്ധികാവകാശത്തിനുള്ള അപേക്ഷകളുടെ എണ്ണത്തിൽ ആറു ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. സാമ്പത്തിക-സാമൂഹിക വളർച്ചക്ക് സഹായകരമാകുന്ന നവീന ആശയങ്ങളുടെ വ്യാപനത്തിന് സമൂഹത്തിൽ പ്രചാരമേറുന്നുവെന്നതിന് ഉദാഹരണമാണ് ഇത്.
ബൗദ്ധികാവകാശങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ച അവബോധം പകർന്നുനൽകാൻ വ്യവസായ-വാണിജ്യ മന്ത്രാലയം നിരവധി സെമിനാറുകൾ നടത്തിയിരുന്നു. കമ്പനികളുടെയും സ്റ്റാർട്ട് അപ്പുകളുടെയും നവീനാശയങ്ങളുടെ സംരക്ഷണം പേറ്റൻറ് രജിസ്ട്രേഷനിലൂടെ ഉറപ്പാക്കുന്നതിെൻറ പ്രാധാന്യത്തെ കുറിച്ച അവബോധം പകർന്നുനൽകാൻ വ്യവസായ വാണിജ്യ മന്ത്രാലയം ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. ഇതിന് മറ്റ് മന്ത്രാലയങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് വരുന്നുമുണ്ട്.
സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, സ്വീഡൻ, ബ്രിട്ടൻ, സിംഗപ്പൂർ എന്നീ രാഷ്ട്രങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ. കഴിഞ്ഞവർഷം 60ാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് ഇക്കുറി 57ാം സ്ഥാനമാണ്. കഴിഞ്ഞ സൂചികയിൽ 22ാം സ്ഥാനത്തായിരുന്ന ചൈനക്ക് ഇക്കുറി 16ാം സ്ഥാനമാണുള്ളത്. മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സൂചികയിൽ മുന്നേറ്റം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.