മസ്കത്ത്: രാജ്യത്തെ വിമാനത്താവളങ്ങളിൽനിന്നും തിരിച്ചുമുള്ള ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങളുടെ സർവിസ് താൽക്കാലികമായി നിർത്തലാക്കാൻ സിവിൽ ഏവിയേഷൻ പൊതു അ തോറിറ്റി നിർദേശിച്ചു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് വിമാനം പറന്നുയരുന്നതിനിടെ ത കർന്നുവീണ് 157 പേർ മരിച്ച സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയുടെ നിർദേശം.
വിമാന ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ചൈനയും സിംഗപൂരും ഇന്തോനേഷ്യയും ആസ്ട്രേലിയയുമടക്കം രാജ്യങ്ങൾ മാക്സ് വിമാനങ്ങളുടെ സർവിസ് താൽക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിന് അഞ്ച് ബോയിങ് 737 മാക്സ് വിമാനങ്ങളാണ് ഉള്ളത്. 25 എണ്ണത്തിന് കൂടി ഒാർഡർ നൽകിയിട്ടുണ്ട്.
വിമാനദുരന്തത്തിെൻറ പശ്ചാത്തലത്തിൽ മാക്സ് നിരയിലുള്ള വിമാനങ്ങൾക്ക് പൊതുവായി എന്തെങ്കിലും കുഴപ്പങ്ങളുണ്ടോയെന്ന കാര്യം മനസ്സിലാക്കാൻ ബോയിങ് കമ്പനിയുമായും നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും അതിഥികളുടെ സുരക്ഷക്കും ക്ഷേമത്തിനുമാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും ഒമാൻ എയർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.