ചികിത്സക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

സുഹാർ: ചികിത്സക്കായി പോയ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് മുയ്യം സ്വദേശി മണികണ്ഠനാണ് (37) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 15 വർഷത്തോളം സുഹാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാളെ സംസ്കരിക്കും. പിതാവ്: പുരുഷോത്തമൻ. മാതാവ്: അംബുജാക്ഷി. ഭാര്യ: രസ്ന. മകൾ: അനൈന. സഹോദരങ്ങൾ: ഷർമിൾ, വിനയ. 

Tags:    
News Summary - Oman expatriate died in hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.