Posted On
date_range Updated On
date_range ഒമാൻ പ്രവാസി അസോ. രക്തദാന, നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു
മസ്കത്ത്: ഒമാൻ പ്രവാസി അസോസിയേഷൻ ബർക്ക യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന, നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു. രാവിലെയും വൈകുന്നേരവുമായി നടന്ന ഇരു ക്യാമ്പുകളിലുമായി സ്വദേശികളും വിദേശികളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. ഇരു ക്യാമ്പുകളിലും പങ്കെടുത്തവർക്ക് ബദർ അൽ സമാ, മെട്രോ ഹോസ്പിറ്റൽ അധികൃതർ നന്ദി അറിയിച്ചു. ബർക്ക യൂണിറ്റ് അഡ്മിന്മാരായ ശംസുദ്ദീൻ, അബ്ദുല്ല, ശറഫുദ്ദീൻ, റൂഹുല്ല, ഷബീർ, നാസർ, മുഹമ്മദ്, യോഗേഷ്, മുഹമ്മദ് ഷഫീഖ്, ഷിഹാബുദ്ദീൻ, ശംസുദ്ദീൻ, റാസി മാന്നാനി, പ്രജയ്, സിദ്ദീഖ്, ജലാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.