മസ്കത്ത്: മരുന്നുകളുടെ വില നാളെ മുതൽ കുറയും. നാലായിരത്തിലധികം മരുന്നുകൾക്കാകും വിലക്കുറവ് പ്രാബല്യത്തിൽ വരുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഉൽപന്നത്തിെൻറ ചെലവ്, ഇൻഷുറൻസ്, ചരക്കുകൂലി എന്നിവക്ക് ഒപ്പം 45 ശതമാനം ലാഭവിഹിതവും കൂട്ടിയാകും മരുന്നുകളുടെ ചില്ലറ വില തീരുമാനിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. ലാഭവിഹിതം ഒഴിച്ചുള്ളവ ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
ലാഭവിഹിതത്തിൽ 19 ശതമാനം പ്രധാന വിതരണക്കാരനും 26 ശതമാനം റീെട്ടയിൽ ഫാർമസിക്കും അവകാശപ്പെട്ടതായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മൊത്തം 4300 മരുന്നുകൾക്കാകും വിലക്കുറവ് പ്രാബല്യത്തിൽ വരുക. ജി.സി.സി തലത്തിൽ മരുന്നു വില ഏകീകരിക്കുന്നതിെൻറ ഭാഗമായാണ് നടപടി. നേരത്തേ 2014 ഒക്ടോബറിൽ 1400 മരുന്നുകളുടെയും 2015 ജൂണിൽ 1180 മരുന്നുകളുടെയും വിലയിൽ ഒമാൻ സർക്കാർ കുറവുവരുത്തിയിരുന്നു. രണ്ടു ഘട്ടമായി മാറ്റിവെച്ച വില കുറക്കൽ തീരുമാനമാണ് നാളെ മുതൽ നടപ്പാകാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.