Posted On
date_range Updated On
date_range നബിദിനം: ഒമാനിൽ വ്യാഴാഴ്ച പൊതുഅവധി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം
മസ്കത്ത്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാൻ സുൽത്താനേറ്റിൽ ആഗസ്റ്റ് 27ന് ഔദ്യോഗിക പൊതുഅവധി ആയിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
നേരത്തെ വാർഷിക അവധികൾ മുൻകുട്ടി അറിയിക്കാനുള്ള ശൂറാ കൗൺസിലിന്റെ തീരുമാനപ്രകാരം, കഴിഞ്ഞ ഡിസംബർ 28-ന് പുറപ്പെടുവിച്ച ദേശീയ-മതപരമായ അവധിദിനങ്ങളുടെ പട്ടിക പ്രകാരമാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്ക് മന്ത്രാലയം അവധി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച അവധി ലഭിക്കുന്നതോടെ രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും വെള്ളി, ശനി ഉൾപ്പെടെ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.