രാജ്യത്ത്​ കുറ്റകൃത്യങ്ങൾ കുറഞ്ഞു

മസ്കത്ത്: രാജ്യത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞതായി പബ്ലിക് പ്രോസിക്യൂഷൻ റിപ്പോർട്ട്.  2015നെ അപേക്ഷിച്ച് ഏഴര ശതമാനം കുറവ് കുറ്റകൃത്യങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് മസ്കത്ത് പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് സഇൗദ് അൽ യഹ്യാഇ പറഞ്ഞു. 2015ൽ  41,072 കുറ്റകൃത്യങ്ങളുണ്ടായപ്പോൾ കഴിഞ്ഞവർഷം അത് 37,972 ആയി. അധികൃതരുടെ കാമ്പയിനുകളും ശിക്ഷയെ കുറിച്ച ബോധവത്കരണവും മറ്റുമാണ് കുറ്റകൃത്യങ്ങൾ കുറയാൻ കാരണമായതെന്ന് യഹ്യാഇ പറഞ്ഞു. കുറ്റാന്വേഷണ വിഭാഗം ഡയറക്ടറേറ്റ് ജനറൽ ഏറ്റെടുക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 48.3 ശതമാനത്തി​െൻറ കുറവാണ് ഇത്തരം കേസുകളിൽ ഉണ്ടായത്. 
മൊത്തം പരാതികളുടെ 22.8 ശതമാനം അഥവാ 8673 എണ്ണം മസ്കത്ത് ഗവർണറേറ്റിലാണ് രജിസ്റ്റർ ചെയ്തത്. വടക്കൻ ബാത്തിനയിൽ  6,684 (17.6 ശതമാനം), ബോഷറിൽ 2,809, സലാലയിൽ 5,481ഉം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ കർശനമായി നേരിടുമെന്ന് സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ അഹ്മദ് അമദ് അൽ റവാഹി പറഞ്ഞു. 
മനുഷ്യക്കടത്ത്, പൊതുസമ്പത്തി​െൻറ ദുർവിനിയോഗം, കൈക്കൂലി, പോർണോഗ്രഫി, ക്രമസമാധാനം തകർക്കൽ എന്നീ കേസുകൾക്കെതിരെ കർശന നടപടിയുണ്ടാകും. 
നിയമ ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു. കൃത്യമായ ബോധവത്കരണത്തി​െൻറ ഫലമായി കുട്ടികൾ പ്രതികളായ കേസുകൾ കുറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങൾ സാമൂഹിക ക്ഷേമ മന്ത്രാലയത്തിൽ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. 
കുട്ടികൾ  പ്രതികളായ കുറ്റകൃത്യങ്ങളിൽ കഴിഞ്ഞവർഷം നാലു ശതമാനത്തി​െൻറ കുറവാണ് ഉണ്ടായത്. ജൂൺ മാസത്തിലാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്, 5911 എണ്ണം. ജൂലൈയിൽ ആകെട്ട 1883 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. 
വിദേശികൾ പ്രതികളായ കേസുകൾ 2015ൽ 41 ശതമാനമായിരുന്നത് കഴിഞ്ഞവർഷം 40 ശതമാനമായി കുറഞ്ഞു. കഴിഞ്ഞവർഷത്തെ കേസുകളിൽ 22,888 പ്രതികൾ സ്വദേശികളാണ്. നടപ്പിൽവരുത്തിയ വിധിന്യായങ്ങളുടെ എണ്ണം നാലു ശതമാനം കുറഞ്ഞതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 12,434 വിധിന്യായങ്ങളാണ് നടപ്പാക്കിയത്. ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 
1710 കേസുകൾ അന്വേഷണത്തിൽ ഉണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Tags:    
News Summary - oman crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.