മസ്കത്ത്: ഒമാനിൽ ഞായറാഴ്ച 93 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിത ർ 1998 ആയി. രോഗ മുക്തരുടെ എണ്ണം 333 ആയി വർധിച്ചിട്ടുണ്ട്. മലയാളിയടക്കം പത്തുപേർ മരിക്കുകയും ചെയ്തു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 60 പേരും വിദേശികളാണ്.
പുതിയ രോഗികളിൽ 54 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1449 ആയി. രോഗമുക്തരുടെ എണ്ണം 218 തന്നെയാണ്. മരിച്ച പത്തുപേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്.
തെക്കൻ ബാത്തിനയിൽ 23 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
വടക്കൻ ബാത്തിനയിൽ ആറുപേർക്കും തെക്കൻ ശർഖിയയിലും ദാഖിലിയയിലും മൂന്ന് പേർക്ക് വീതവും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.