ഒമാനിൽ 115 പേർക്ക്​ കൂടി കോവിഡ്

മസ്​കത്ത്​: ഒമാനിൽ ശനിയാഴ്​ച 115 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ്​ ബാധിതരുട െ എണ്ണം 1905 ആയി. രോഗ മുക്​തരായവരുടെ എണ്ണം 329 ആയി ഉയർന്നിട്ടുണ്ട്​. മലയാളിയടക്കം പത്തുപേർ മരണപ്പെടുകയും ചെയ്​തു. ശനിയാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 67 പേരും വിദേശികളാണ്​.


പുതിയ രോഗികളിൽ 69 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1395 ആയി. 218 പേരാണ്​ ഇവിടെ രോഗമുക്​തരായത്​. മരിച്ച പത്തുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.
തെക്കൻ ബാത്തിനയിൽ 27 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു.

ദാഹിറയിൽ ആറു പേർക്കും തെക്കൻ ശർഖിയയിൽ അഞ്ചുപേർക്കും ദാഖിലിയയിൽ നാലു പേർക്കും പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്​ച പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു.

Tags:    
News Summary - oman covid update-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.