ഒമാനിൽ വിദേശതൊഴിലാളികൾ പുറത്തിറങ്ങരുതെന്ന് നിർദേശം

മസ്​കത്ത്​: കോവിഡ്​ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ​ഭാഗമായി വിദേശതൊഴിലാളികൾക്ക്​ കർശന മാർഗനിർദേശവുമായി ഒമാൻ മാനവവിഭവശേഷി മന്ത്രാലയം. ജോലി സമയം കഴിഞ്ഞാൽ താമസ സ്​ഥലത്ത്​ നിന്ന്​ പുറത്തിറങ്ങരുതെന്നാണ്​ നിർദേശം.


വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലുമടക്കം പൊതുസ്​ഥലങ്ങളിലും മാർക്കറ്റുകളിലും അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ പോകരുതെന്ന്​ തൊഴിലാളികളോട്​ നിർദേശിക്കണമെന്ന്​ കാട്ടി സ്വകാര്യ കമ്പനികൾക്കും തൊഴിലുടമകൾക്കും മന്ത്രാലയം സർക്കുലർ നൽകി​. തൊഴിലാളികളു​െട ഒരുതരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. നിർദേശം പാലിക്കാത്തവർക്കെതിരെ നിയമ നടപടി കൈകൊള്ളുമെന്നും സർക്കുലറിൽ പറയുന്നു.

Tags:    
News Summary - oman covid-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.