മസ്കത്ത്: ഒമാനിൽ വെള്ളിയാഴ്ച 74 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാ ധിതരുടെ എണ്ണം 1790 ആയി. രോഗ മുക്തരായവരുടെ എണ്ണം 325 ആയി ഉയരുകയും ചെയ്തു. മലയാളിയടക്കം ഒമ്പതുപേർ മരണപ്പെടുകയും ച െയ്തു. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ വിദേശികളും 35 പേർ സ്വദേശികളുമാണ്.
പുതിയ രോഗികളിൽ 17 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1326 ആയി. 218 പേരാണ് ഇവിടെ രോഗമുക്തരായത്. മരിച്ച ഒമ്പതുപേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. തെക്കൻ ബാത്തിനയിലെ വൈറസ് ബാധിതരുടെ എണ്ണം 147 ആയി ഉയർന്നു.
വടക്കൻ ബാത്തിനയിലേതാകെട്ട 78 ആയി വർധിക്കുകയും ചെയ്തു. തെക്കൻ ശർഖിയയിൽ 25 പേർക്കും ദാഖിയിയയിൽ ഏഴു പേർക്കും കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.