മസ്കത്ത്: ആട്രേലിയയിലെ സിഡ്നിയിലെ ബീച്ചിൽ നടന്ന വെടിവെപ്പ് ആക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരപരാധികളായ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സൗഹൃദരാജ്യമായ ആസ്ത്രേലിയൻ സർക്കാറിനും ജനങ്ങൾക്കും ഒമാൻ വിദേശകാര്യ മന്ത്രാലയം അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു. ഏതു പ്രേരണയിലായാലും എല്ലാ തരത്തിലുള്ള അക്രമവും ഭീകരവാദവും ശക്തമായി അപലപിക്കുന്നതായി ഒമാൻ നിലപാട് ആവർത്തിച്ചു.
വ്യത്യസ്ത മതങ്ങളുടെയും സംസ്കാരങ്ങളുടെയും ഇടയിൽ സഹവർത്തിത്വവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മന്ത്രാലയം, തീവ്രവാദത്തിന്റെ ഭീഷണിയെ ചെറുക്കുന്നതിനായി രാജ്യാന്തര തലത്തിൽ ബോധവത്കരണവും സഹകരണവും ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.