ഗവർണറേറ്റുകൾക്കിടയിലെ പൊലീസ്​ ചെക്ക്​പോയിൻറുകൾ നീക്കും

മസ്​കത്ത്​: ഗവർണറേറ്റുകൾക്കിടയിലെ വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്​ഥാപിച്ച ചെക്ക്​പോയിൻറുകൾ ബുധനാ ഴ്​ച രാവിലെ ആറു മണി മുതൽ നീക്കം ചെയ്യുമെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. അതേസമയം മസ്​കത്ത്​ ഗവർണറേറ്റിലെ ക ൺട്രോൾ,ചെക്ക്​ പോയിൻറുകൾ നിലനിൽക്കും.

മത്ര, മസ്​കത്ത്​ വിലായത്തുകളിലും ജഅ്​​ലാൻ ബനീ ബുആലിയിലെ കമേഴ്​സ്യൽ മാർക്കറ്റിലും ഏർപ്പെടുത്തിയ ഹെൽത്ത്​ ​െഎസോലേഷനും ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ തുടരുമെന്നും റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. പൊതുആരോഗ്യത്തി​​െൻറ സുരക്ഷ മുൻനിർത്തി ഗവർണറേറ്റുകൾക്കിടയിലെ സഞ്ചാരം കുറക്കണമെന്ന്​ ആർ.ഒ.പി സ്വദേശികളോടും നിർദേശിച്ചു.

Tags:    
News Summary - Oman checkpoint-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.