മസ്കത്ത്: ‘മാൽ’ നാഷനൽ പേമെന്റ് കാർഡ് ഇതുവരെ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിട്ടില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) അറിയിച്ചു. ‘മാൽ’ കാർഡ് ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന മറ്റുവിവരങ്ങൾ ശരിയല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ‘മാൽ’ കാർഡ് തയാറായാൽ പുറത്തിറക്കുന്ന തീയതി ഔേദ്യാഗികമായി പൊതുജനങ്ങളെ അറിയിക്കും.
ലൈസൻസുള്ള കേമഴ്സ്യൽ ബാങ്കുകൾ വഴിയും ബാങ്കുകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പേമെന്റ് സർവിസ് ദാതാക്കളിലൂടെയും മാത്രമേ ‘മാൽ’ കാർഡ് ലഭിക്കൂവെന്നും ‘മാൽ’ കാർഡ് വാഗ്ദാനം ചെയ്യുന്ന അനധികൃത സ്ഥാപനങ്ങളിൽനിന്നോ വ്യക്തികളിൽനിന്നോ കാർഡ് തരപ്പെടുത്താൻ പൊതുജനങ്ങൾ ശ്രമിക്കരുതെന്നും സി.ബി.ഒ വ്യക്തമാക്കി. ഇത്തരം വാഗ്ദാനങ്ങൾ നൽകുന്ന ഫോൺകാളുകളുടെയും ഉദ്യോഗസ്ഥരെന്ന വ്യാജേന ബന്ധപ്പെടുന്നവരുടെയും കെണിയിൽ ആരും അകപ്പെടരുതെന്നും അത്തരക്കാർക്ക് വ്യക്തിപരമായ വിവരങ്ങളും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും കൈമാറരുതെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ജാഗ്രത മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.