Posted On
date_range Updated On
date_range മികച്ച ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഇടം നേടി ഒമാൻ ക്യാപ്റ്റൻ
മസ്കത്ത്: ഏകദിന ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഇടം നേടി ഒമാൻ ക്യാപ്റ്റൻ സീഷാൻ മഖ്സൂദും. ഐ.സി.സിയുടെ ആദ്യത്തെ ആദ്യ അഞ്ചു റാങ്കുകാരുടെ ക്ലബിൽ ബംഗ്ലാദേശിന്റെ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ, അഫ്ഗാനിസ്താന്റെ റാഷിദ് ഖാൻ, സിംബാബ്വെയുടെ സിക്കന്ദർ റാസ എന്നിവർക്കൊപ്പമാണ് താരം ഇടം നേടിയത്.
ഇതാദ്യമായാണ് ഒരു ഒമാനി ക്രിക്കറ്റ് താരം ഇത്രയും ഉയർന്ന റാങ്ക് നേടുന്നത്. ആദ്യ അഞ്ചു സ്ഥാനങ്ങളിൽ എത്തുന്ന അസോസിയേറ്റ് രാജ്യങ്ങളുടെ ടീമുകളിൽനിന്നുള്ള ഏക ക്രിക്കറ്റ് കളിക്കാരനാണ് മഖ്സൂദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.