സലാല: ഒമാൻ-ബഹ്റൈൻ സംയുക്ത കമ്മിറ്റിയുടെ ആറാമത് യോഗം സലാലയിൽ സമാപിച്ചു. രണ്ടു ദിവസമായി നടന്നുവന്ന യോഗം ഇരുരാഷ്ട്രങ്ങളും തമ്മിലെ ചരിത്രപ്രാധാന്യമുള്ള ബന്ധവും ഉഭയകക്ഷി സഹകരണവും അവലോകനം ചെയ്തു. ഒമാൻ സംഘത്തെ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയും ബഹ്റൈൻ സംഘത്തെ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫയുമാണ് നയിച്ചത്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. രണ്ടു ധാരണപ്പത്രങ്ങൾ ഒപ്പുവെച്ചു. ടൂറിസം മേഖലയിലെ സഹകരണമാണ് ഇതിൽ ആദ്യത്തേത്.
പൗരന്മാരുടെ വിരമിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ സിവിൽ സർവിസ് എംപ്ലോയീസ് പെൻഷൻ ഫണ്ടും ബഹ്റൈനിലെ ജനറൽ ഒാർഗനൈസേഷൻ ഒാഫ് സോഷ്യൽ ഇൻഷുറൻസും ചേർന്നു പ്രവർത്തിക്കാനും കരാറായി. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വിഭാഗത്തിൽ ഇരു രാഷ്ട്രങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് എക്സിക്യൂട്ടീവ് പദ്ധതി നടപ്പാക്കും. യുവാക്കളുടെ ഉന്നമനത്തിന് കായികമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഇരു രാഷ്ട്രങ്ങളും സഹകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.