സിം​ഗ​പ്പൂ​ർ അ​ധി​കൃ​ത​രു​മാ​യി ഒ​മാ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ് ധാ​ര​ണപ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

സം​സ്‌​കാ​രം, യു​വ​ജ​നം, സാ​മ്പ​ത്തി​ക വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ ഒ​മാ​നും സിം​ഗ​പ്പൂ​രും കൈ​കോ​ർ​ക്കും

മ​സ്ക​ത്ത്​: ഒ​മാ​ൻ ഭര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്‌​കാ​രം, യു​വ​ജ​നം, സാ​മ്പ​ത്തി​ക വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഒ​മാ​നും സിം​ഗ​പ്പൂ​രും ര​ണ്ട് ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചു.

സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​വും സിം​ഗ​പ്പൂ​രി​ലെ സാം​സ്കാ​രി​ക, ക​മ്മ്യൂ​ണി​റ്റി, യു​വ​ജ​ന മ​ന്ത്രാ​ല​യ​വു​മാ​ണ് ആ​ദ്യ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. പ​രി​പാ​ടി​ക​ൾ, സാം​സ്കാ​രി​ക പ​ദ്ധ​തി​ക​ൾ, നാ​ട​കം, സി​നി​മാ​റ്റി​ക് വ​ർ​ക്ക്ഷോ​പ്പു​ക​ൾ, വി​വ​ർ​ത്ത​ന​ത്തി​ന്റെ​യും പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ​യും സ​ഹാ​യ സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ ധാ​ര​ണപ​ത്ര​ത്തി​ലു​ണ്ട്. സാം​സ്കാ​രി​ക പൈ​തൃ​കം, സാം​സ്കാ​രി​ക സ്വ​ത്വം, പ്ര​സാ​ധ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും ധാ​ര​ണപ​ത്രം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.

ഒ​മാ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​വും സിം​ഗ​പ്പൂ​ർ സ​ഹ​ക​ര​ണ എ​ന്റ​ർ​പ്രൈ​സു​മാ​ണ്​ ര​ണ്ടാം ധാ​ര​ണപ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​ത്. നി​ക്ഷേ​പ പ്രോ​ത്സാ​ഹ​നം, ബി​സി​ന​സ്, ക​യ​റ്റു​മ​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ൽ, എ​സ്.​എം.​ഇ​ക​ൾ, വ്യാ​വ​സാ​യി​ക പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്ക​ൽ, രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ബി​സി​ന​സ് ബ്രാ​ൻ​ഡ് വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കി​ൽ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.

ധാ​ര​ണപ​ത്ര​ങ്ങ​ളി​ൽ ഒ​മാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ് , സിം​ഗ​പ്പൂ​രി​ലെ​ ഒ​മാ​ൻ എം​ബ​സി​യു​ടെ ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്സ് അ​ൻ​വ​ർ അ​ഹ​മ്മ​ദ് മു​ഖൈ​ബ​ൽ, സിം​ഗ​പ്പൂ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ സാം​സ്കാ​രി​ക, ക​മ്മ്യൂ​ണി​റ്റി, യു​വ​ജ​ന മ​ന്ത്രി​യും നി​യ​മ മ​ന്ത്രാ​ല​യ​ത്തി​ന്റെ ര​ണ്ടാം മ​ന്ത്രി​യു​മാ​യ എ​ഡ്​​വി​ൻ ടോ​ങും സിം​ഗ​പ്പൂ​ർ കോ​ഓ​പറേ​ഷ​ൻ എ​ന്റ​ർ​പ്രൈ​സ് സി.​ഇ.​ഒ വൈ ​മു​ൻ കോ​ങ്ങു​മാ​ണ്​ ഒ​പ്പു​വെ​ച്ച​ത്.

വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ് സാം​സ്കാ​രി​ക, ക​മ്മ്യൂ​ണി​റ്റി, യു​വ​ജ​ന മ​ന്ത്രി​യും സിം​ഗ​പ്പൂ​ർ നി​യ​മ മ​ന്ത്രാ​ല​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യു​മാ​യ എ​ഡ്​​വി​ൻ ടോ​ങു​മാ​യി കൂ​ടി​ക്കാ​ഴ്ച​ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​ത്തി​ൽ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന്റെ മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

ഊ​ർ​ജ, ധാ​തു മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ലിം നാ​സ​ർ അ​ൽ ഔ​ഫി സിം​ഗ​പ്പൂ​രി​ലെ വ്യാ​പാ​ര വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ സ്ഥി​രം സെ​ക്ര​ട്ട​റി (വി​ക​സ​നം) ഡോ. ​ബെ​ഹ് സ്വാ​ൻ ഗി​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം അ​വ​ലോ​ക​നം ചെ​യ്തു. സ​മ്പ​ദ്‌​വ്യ​വ​സ്ഥ, വ്യാ​പാ​രം, നി​ക്ഷേ​പം, പ്ര​ത്യേ​കി​ച്ചും പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ ഉ​ൽ​പാ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ​ര​സ്പ​ര താ​ൽ​പര‍്യ​മു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ളി​ൽ ച​ർ​ച്ച​യും ന​ട​ത്തി. ര​ണ്ട് യോ​ഗ​ങ്ങ​ളി​ലും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Oman and Singapore in the areas of culture, youth and economic development Poor will join hands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.