മസ്കത്ത്: ഒമാൻ സന്ദർശിക്കുന്ന ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി എൻജിനിയർ അബ്ദുല്ല ഹമദ് അൽ അത്തിയയെയും സംഘത്തെയും മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി സ്വീകരിച്ചു.
ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ ഇരുകൂട്ടരും പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു.
സഹകരണം വർധിപ്പിക്കേണ്ടതിന്റെയും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിന്റെയും പ്രാധാന്യം ഇരുകൂട്ടരും അടിവരയിട്ടു പറഞ്ഞു.
ഗവർണറേറ്റുകളിലെ ഭരണപരമായ വികേന്ദ്രീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അൽ ബുസൈദി ചൂണ്ടിക്കാട്ടി. ഒമാനും ഖത്തറും തമ്മിലുള്ള സംയുക്ത സവിശേഷതകളെപ്പറ്റി അബ്ദുല്ല ഹമദ് അൽ അത്തിയും വിശദീകരിച്ചു.
മത്സ്യബന്ധനം, മത്സ്യകൃഷി, ഭക്ഷ്യസുരക്ഷ, ശാസ്ത്രീയ സഹകരണം, ഗവേഷണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ വൈദഗ്ധ്യവും അനുഭവവും കൈമാറാനാണ് ഖത്തർ പ്രതിനിധി സംഘം ഒമാൻ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.