മസ്കത്ത്: ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ഒമാൻ എയർ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മസ്കത്തിൽ തിരിച്ചിറക്കി. കഴിഞ്ഞ ദിവസം പുറപ്പെട്ട ഡബ്ല്യു.വൈ 815 വിമാനമാണ് പറന്നുയർന്നതിന് തൊട്ടുപിന്നാലെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കേണ്ടിവന്നത്.
സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ, പ്രവർത്തന നടപടിക്രമങ്ങൾ പാലിച്ച് വിമാനം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ ഉടൻ തന്നെ ഇറക്കി ടെർമിനലിലേക്ക് തിരികെ കൊണ്ടുപോയി. അവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകിയതായി അധികൃതർ അറിയിച്ചു. ബദൽ യാത്ര മാർഗവും അധികൃതർ ലഭ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.