മസ്കത്ത്: എണ്ണ, പ്രകൃതിവാതക മേഖലയിൽ പ്രവർത്തിക്കുന്ന കരാർ കമ്പനികൾ അടക്കമുള്ളവയിൽനിന്ന് ഒഴിവാക്കിയ നാലായിരം സ്വദേശികളെ പുനർവിന്യസിച്ചതായി ഒായിൽ ആൻഡ് ഗ്യാസ് സെക്ടറൽ കമ്മിറ്റി മേധാവി അലി ബിൻ സലീം അൽ ജുനൈബി അറിയിച്ചു. ഒമാനി യുവാക്കളെ സംബന്ധിച്ച് ഏറ്റവും ആകർഷണീയമായ തൊഴിൽ മേഖലയാണ് എണ്ണമേഖല. 2020 വരെ പ്രതിവർഷം 1500 മുതൽ രണ്ടായിരം പേർക്ക് വരെ തൊഴിൽ ലഭ്യമാക്കാൻ ഇൗ മേഖലക്ക് സാധിക്കും. നിലവിൽ 65 ശതമാനമാണ് ഇൗ രംഗത്തെ സ്വദേശിവത്കരണ തോത്. സ്വദേശിവത്കരണതോത് ലക്ഷ്യം കാണുന്നതിന് കമ്പനികളെ സഹായിക്കുന്നതിന് സ്വദേശികൾക്ക് ആവശ്യമായ തൊഴിൽ പരിശീലനം നൽകും.
ഇതുസംബന്ധിച്ച് കമ്മിറ്റി പഠനം നടത്തിയിട്ടുണ്ട്. സാേങ്കതിക പരിജ്ഞാനം ആവശ്യമായ ജോലികൾ ഒമാനി യുവാക്കൾക്ക് നൽകാൻ കമ്പനികൾ തയാറാകുന്നുണ്ട്. ഒാരോ കമ്പനിയുടെയും പ്രവർത്തനരീതികളും സേവനങ്ങളും അനുസരിച്ച് സ്വദേശിവത്കരണ തോത് വ്യത്യാസപ്പെട്ടിരിക്കും. യുവാക്കളെ സാേങ്കതിക പരിജ്ഞാനവും എൻജിനീയറിങ് മികവും ആവശ്യമായ ജോലികൾക്ക് പരിശീലിപ്പിച്ചെടുക്കുകയാണ് ഇൗ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അൽ ജുനൈബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.