ഒമാനിൽ നിന്ന്​ വിസ റദ്ദാക്കി മടങ്ങുന്നവരുടെ പിഴ ഇൗ വർഷാവസാനം വരെ ഇൗടാക്കില്ല

മസ്​കത്ത്​: ഒമാനിൽ വിസ റദ്ദാക്കി മടങ്ങുന്ന വിദേശ തൊഴിലാളികളുടെ പിഴ തുക ഇൗ വർഷം അവസാനം വരെ ഇൗടാക്കില്ലെന്ന്​ തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുമായി ബന്ധപ്പെട്ട ഫീസുകളും ഫൈനുകളുമാണ്​ ഒഴിവാക്കി നൽകുക. ഒമാനിൽ നിന്ന്​ വിസ റദ്ദാക്കി മടങ്ങുന്നവർക്ക്​ മാത്രമാണ്​ ഇൗ ആനുകൂല്ല്യം ലഭ്യമാവുക. കോവിഡ്​ പശ്​ചാത്തലത്തിൽ സ്വകാര്യ മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട്​ പ്രഖ്യാപിച്ച്​ ആനുകൂല്ല്യങ്ങൾ ഇൗ വർഷം അവസാനം വരെ തുടരാൻ കഴിഞ്ഞ ദിവസം നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ തൊഴിൽ മന്ത്രാലയത്തി​െൻറ നടപടി. സ്വകാര്യ ​സ്​ഥാപനങ്ങൾക്ക്​ ആവശ്യമെങ്കിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ കരാറുകൾ റദ്ദാക്കുകയും ചെയ്യാം. എന്നാൽ ഇങ്ങനെ തൊഴിൽ കരാർ റദ്ദാക്കുന്ന പക്ഷം തൊഴിലാളികളുടെ മുഴുവൻ ആനുകൂല്ല്യങ്ങളും നൽകണമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.


ഒമാനി കമ്പനികളുടെ വിദേശ തൊഴിലാളികളുടെ തൊഴിൽ പെർമിറ്റിനായുള്ള ഫീസ്​ കുറച്ചുള്ള തീരുമാനവും ഇൗ വർഷം അവസാനം വരെ പ്രാബല്ല്യത്തിലുണ്ടാകും. കോവിഡ്​ പശ്​ചാത്തലത്തിലാണ്​ തൊഴിൽ പെർമിറ്റി​െൻറ ഫീസ്​ 301 റിയാലിൽ നിന്ന്​ 201 റിയാലായി കുറച്ചത്​. ഒമാനി ജീവനക്കാരുമായി പ്രവർത്തിക്കാൻ കമ്പനികളുടെ കാലാവധി കഴിഞ്ഞ ലൈസൻസ്​ പുതുക്കി നൽകുകയും ചെയ്യും. സോഷ്യൽ ഇൻഷൂറൻസ്​ പൊതു അതോറിറ്റിയിൽ രജിസ്​റ്റർ ചെയ്​ത ചെറുകിട-ഇടത്തരം സ്​ഥാപനങ്ങൾക്കും ആനുകൂല്ല്യം ലഭ്യമാകും. താൽക്കാലിക, പാർട്ട്​ ടൈം ജീവനക്കാർക്കുള്ള വർക്ക്​ പെർമിറ്റുകൾക്കും അംഗീകാരം നൽകും. കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന തൊഴിലാളികളുടെ എണ്ണത്തിന്​ അനുസരിച്ചായിരിക്കും ഇതിനുള്ള ചെലവ്​ കണക്കുകൂട്ടുക.


സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ ആവശ്യമെങ്കിൽ മറ്റ്​ സ്​ഥാപനങ്ങളിലെ ജീവനക്കാരെ ജോലിക്കായി നിയോഗിക്കാം. ഇതിനായി മന്ത്രാലയത്തിൽ അപേക്ഷ നൽകാവുന്നതാണ്​. തൊഴിലാളികളെ കൈമാറ്റം ചെയ്യുന്നത്​ സംബന്ധിച്ച്​ ഇരു സ്​ഥാപനങ്ങളും തമ്മിൽ എഴുതപ്പെട്ട കരാർ ഉണ്ടായിരിക്കുകയും വേണം. ഒരേ ഉടമസ്​ഥന്​ കീഴിലുള്ള സ്​ഥാപനങ്ങൾക്ക്​ തങ്ങളുടെ ജീവനക്കാരെ ആവശ്യഘട്ടങ്ങളിൽ വിവിധയിടങ്ങളിലായി ജോലിക്കായി നിയോഗിക്കാമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.