നിസ്‌വ: 35 വർഷമായി നിസ്‌വയിലെ പ്രവാസികൾക്ക് അറിവിന്റെ കേന്ദ്രമായി പ്രവ൪ത്തിച്ചുവരുന്ന അൽഹുദ മദ്റസ, ഫറഖ് ബദർ അൽസമ ആശുപത്രി ക്ക് പിറകിൽ സ്ഥിതിചെയ്യുന്ന വിശാലമായ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവ൪ത്തനം ആരംഭിക്കുന്നു.
ഐ.സി.എഫ്. റീജ്യൽ എജുക്കേഷൻ സമിതിയുടെ കീഴിലാണ് മദ്റസ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ടിന് നടക്കുന്ന കെട്ടിടോദ്ഘാടന ചടങ്ങിൽ ഐ. സി.എഫിന്റെ ദേശീയ നേതാക്കൾ, മത, സാമൂഹിക,സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
ഫർക് മദ്റസ ഹാളിൽ ചേർന്ന യോഗത്തിൽ മദ്റസ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികൾ: ഷഫീഖ് ബുഖാരി (പ്രസി.) , വാസിൽ താമരശ്ശേരി (ജന. സെക്ര) മജീദ് ഹാജി (ട്രഷ) സഗീ൪ മൗലവി, മുജീബ് മുണ്ടോത്ത്, അബ്ദുൽ സലാം ഒപ്റ്റിക്കൽ, അബ്ദുൽ അസീസ് അൽസുഹലി (വൈസ്.പ്രസി), നൗഷാദ് എൻജിയ൪, അഫ്സൽ, ഷറഫുദ്ദീ൯, ഫസൽ മാംഗോ (ജോ, സെക്ര.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.