മസ്കത്ത്: അറബ് മേഖലയിലെ മികച്ച സമുദ്ര ഗതാഗത കമ്പനിക്കുള്ള ഇൗ വർഷത്തെ പുരസ്കാരം നാഷനൽ ഫെറീസ് കമ്പനിക്ക്. മൊറോക്കോയിലെ മറാക്കെഷിൽ നടന്ന ചടങ്ങിൽ എൻ.എഫ്.സി അധികൃതർ ‘അറബ് ബെസ്റ്റ്’ അവാർഡ് ഏറ്റുവാങ്ങി. സുൽത്താനേറ്റിലെ കടൽ ഗതാഗത മേഖലയുടെ വികസനത്തിനും പ്രോത്സാഹനത്തിനും വഹിച്ച പങ്ക് മുൻനിർത്തിയാണ് അവാർഡിനായി തെരഞ്ഞെടുത്തത്. നിരവധി മാനദണ്ഡങ്ങളും വിവരങ്ങളും കണക്കിലെടുത്താണ് അവാർഡ് നിർണയ സെക്രേട്ടറിയറ്റിലെ വിദഗ്ധർ എൻ.എഫ്.സിയെ തെരഞ്ഞെടുത്തതെന്ന് സംഘാടക സമിതി അറിയിച്ചു. നിരവധി കമ്പനികളെ ഇൗ വർഷത്തെ അവാർഡിനായി നാമനിർദേശം ചെയ്തിരുന്നു.
ഹ്രസ്വകാല, ദീർഘകാല നേട്ടങ്ങൾ മുൻനിർത്തി എൻ.എഫ്.സി ആവിഷ്കരിച്ച വൈവിധ്യമാർന്ന പ്രവർത്തന ശൈലിക്കുള്ള അംഗീകാരമാണ് അവാർഡ്. അന്താരാഷ്ട്ര മാരിടൈം ഒാർഗനൈസേഷെൻറ നിബന്ധന പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ തങ്ങളുടെ ഫെറി സർവിസുകളിൽ എല്ലാം പാലിക്കപ്പെടുന്നുണ്ടെന്നും അധികൃതർ ഉറപ്പാക്കുന്നു. എൻ.എഫ്.സി സി.ഇ.ഒ മഹ്ദി ബിൻ മുഹമ്മദ് അൽ അബ്ദാനിയെ അറബ് ലോകത്തെ മികച്ച 100 സി.ഇ.ഒമാരിൽ ഒരാളായി തെരഞ്ഞെടുത്തതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.