മസ്കത്ത്: വാഹന വിപണിക്ക് കരുത്ത് പകർന്ന് ഒമാന്റെ സ്വന്തം ഇലക്ട്രിക് എസ്.യു.വി മെയ്സ് അലൈവ് കാറുകളടെ ആദ്യ ബാച്ച് ഉപഭോക്താക്കൾക്ക് എത്തിച്ചതായി മെയ്സ് മോട്ടോഴ്സ് സഹസ്ഥാപകന്‍ ഹൈദര്‍ ബിന്‍ അദ്നാന് അല്‍ സാബി പറഞ്ഞു.കമ്പനികള്‍ക്ക് 11,000 റിയാലും വ്യക്തികള്‍ക്ക് 12,000 റിയാലുമാണ് നിലവില്‍ വില വരുന്നത്. പ്രാരംഭ ബാച്ചില്‍ നിന്നുള്ള പത്ത് യൂനിറ്റുകളാണ് ഇതിനകം വിതരണം ചെയ്തത്.
ഈ വര്‍ഷം അവസാനത്തോടെ 300-500നും ഇടയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹൈദര്‍ ബിന്‍ അദ്നാന് അല്‍ സാബി വ്യക്തമാക്കി. ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്താനായി നിര്‍മിത ബുദ്ധി (എ.ഐ) ഉപയോഗിച്ചിട്ടുണ്ട്. മെയ്സ് അലൈവിന് 610 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചും വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററിയും ഉണ്ട്. ഒന്നിലധികം ഡിസ്പ്ലേകളും അഡ്വാന്‍സ്ഡ് കണ്‍ട്രോളുകളുമുള്ള വലിയ ഡാഷ്ബോര്‍ഡും ഇതിന്റെ സവിശേഷതയാണ്.
ചൈന ഏവിയേഷന്‍ ലിഥിയം ബാറ്ററിയില്‍ നിന്നാണ് ബാറ്ററികള്‍ വാങ്ങുന്നത്, അതേസമയം മോട്ടോര്‍ ജര്‍മനിയുടെ ബോഷാണ് നല്‍കുന്നത്. കാര്‍ബണ്‍ ഫൈബര്‍ ബോഡിയാണ് ഈ എസ്.യുവിക്കുള്ളത്. ഉപഭോക്താക്കൾക്ക് ആദ്യ ഘട്ട ബാച്ച് എത്തിക്കാൻ കഴിഞ്ഞതിൽ ന്തോഷമുണ്ടെന്ന് അദ്നാന് അല്‍ സാബി പറഞ്ഞു.
സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഉടമസ്ഥതയിലുള്ള മെയ്സോര് എന്ന കുതിരയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 'മെയ്സ്' എന്ന പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഹൈദര്‍ അല്‍ സാബി വ്യക്തമാക്കി. ഫെബ്രുവരി 24ന് ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന എക്സിബിഷനില്‍ മെയ്സ് അലൈവ് പ്രദര്‍ശിപ്പിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.