പു​തി​യ പാ​ർ​ക്കു​ക​ൾ നി​ർ​മി​ക്കു​ന്നു

മ​സ്ക​ത്ത്​: ന​ഗ​ര ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി പു​തു​താ​യി അ​ഞ്ച്​ പാ​ർ​ക്കു​ക​ൾ നി​ർ​മി​ക്കും. ഹ​രി​ത ഇ​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് റെ​സി​ഡ​ൻ​ഷ്യ​ൽ അ​യ​ൽ​പ​ക്ക ഉ​ദ്യാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നാ​ണ്​ ഒ​രു​ങ്ങു​ന്ന​ത്. താ​മ​സ​ക്കാ​ർ​ക്ക് വി​ശ്ര​മം, വി​നോ​ദം, ആ​രോ​ഗ്യ​ക​ര​മാ​യ ഔ​ട്ട്ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ന​ൽ​കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.​സീ​ബ്​ വി​ലാ​യ​ത്തി​ൽ 20,690 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള മൂ​ന്ന് ഗാ​ർ​ഡ​നു​ക​ളും അ​മീ​റാ​ത്ത്​ വി​ലാ​യ​ത്തി​ൽ 6,461 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ഒ​ന്നും ഖു​റി​യ്യാ​ത്ത്​ വി​ലാ​യ​ത്തി​ൽ 3,726 ച​തു​ര​ശ്ര മീ​റ്റ​ർ ഒ​രു ഗാ​ർ​ഡ​നു​മാ​ണ്​ ഒ​രു​ക്കു​ക.

Tags:    
News Summary - New parks are being built

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.