നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, തങ്ങളുടെ പുതിയ ഈദ് സ്പെഷൽ മാഗസിനായ ലുക്ക്ബുക്ക് 2026 എഡിഷൻ മബേലയിലെ ബിലാദ് മാളിൽ പുറത്തിറക്കിയപ്പോൾ
മബേല: ഒമാനിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, തങ്ങളുടെ പുതിയ ഈദ് സ്പെഷ്യൽ മാഗസിനായ ലുക്ക്ബുക്ക് 2026 എഡിഷൻ മബേലയിലെ ബിലാദ് മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുറത്തിറക്കി. 10 വർഷമായി അന്താരാഷ്ട്ര നിലവാരമുള്ള ഫാഷൻ ട്രെൻഡുകൾ ഒമാനിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന നെസ്റ്റോയുടെ മറ്റൊരു നാഴികക്കല്ലാണിത്.
ആയിരത്തിലധികം പുതിയ ഡിസൈനുകൾ ഉൾക്കൊള്ളുന്ന ലുക്ക്ബുക്കിൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ എന്നിവയുടെ വിപുലമായ ശേഖരമാണുള്ളത്. ഈദ് പ്രമാണിച്ച് ആകർഷകമായ ഓഫറുകളും നെസ്റ്റോ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും 20 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ 10 റിയാൽ തിരികെ ലഭിക്കുന്ന (Spend 20 Get 10) വമ്പിച്ച ഓഫർ ഇപ്പോൾ ഒമാനിലെ എല്ലാ നെസ്റ്റോ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണെന്ന് നെസ്റ്റോ ലൈഫ്‌സ്റ്റൈൽ പർച്ചേസ് ഹെഡ് ഷഫീഖ് ഒറവിൽ പറഞ്ഞു.
ഉപഭോക്താക്കൾക്ക് നെസ്റ്റോ ഇനാം ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ നേരിട്ട് സ്റ്റോറുകളിൽ സന്ദർശിച്ചോ പുതിയ ലുക്ക്ബുക്ക് കാണാം. കൂടാതെ ഈദ് സ്പെഷ്യൽ ഓഫറുകൾ മാർച്ച് 22 വരെ നെസ്റ്റോയുടെ എല്ലാ പ്രധാന ഔട്ട്‍ലറ്റ്കളിലും ലഭ്യമാണ്. ചടങ്ങിൽ നെസ്റ്റോ ലൈഫ് സ്റ്റൈൽ പർച്ചേസ് ഹെഡ് ഷഫീക്ക് ഒറവിൽ, മീഡിയ ആൻഡ് മാർക്കറ്റിങ് മോബിൻ കെ. ഷാജി, ക്രിയേറ്റീവ് ഹെഡ് ഹാരിസ് ഷംസുദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടീവുമാരായ അനീഷ് കുമാർ മുഹമ്മദ് വാഴയിൽ, ജവാദ് മുഹമ്മദ്, കൂടാതെ മാനേജ്മെന്റ് അംഗങ്ങൾ, വിശിഷ്ട അതിഥികൾ, പ്രശസ്ത മോഡലുകൾ, കലാകാരന്മാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.