കോഴിക്കോട്​ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

മസ്കത്ത്​: ഒമാനിലുണ്ടായ വാഹനപകടത്തിൽ കോഴിക്കോട്​ സ്വദേശി മരിച്ചു. കുറ്റ്യാടി അരീകുന്നുമ്മ മുഹമ്മദ് ഷാഫി (28) ആണ്​ മരിച്ചത്​. ഇദ്ദേഹം സഞ്ചരിച്ച കാറിൽ ട്രക്ക്​ ഇടിക്കുകയായിരുന്നുവെന്നാണ്​ പ്രാഥമിക വിവരം. മുസന്നക്കടുത്ത് മുലദ്ദയിൽ തിങ്കളാഴ്ചയായിരുന്നു അപകടം. അവിവാഹിതനായ ഷാഫി എട്ട് വർഷത്തോളമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്​: മുഹമ്മദ് അലി. മാതാവ്: ജമീല. മൃതദേഹം റുസ്താഖ് ആശുപത്രി മോർച്ചറിയിൽ. കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Native of Kozhikode died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.