ഒമാൻ താരങ്ങൾ പരിശീലനത്തിൽ
മസ്കത്ത്: നേഷൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ നിർണായക മത്സരത്തിന് ഒമാൻ ബുധനാഴ്ച ഇറങ്ങും. ഒമാൻ സമയം വൈകീട്ട് 5.30ന് നടക്കുന്ന മത്സരത്തിൽ തജികിസ്താനാണ് എതിരാളികൾ. ടൂർണമെന്റിലെ മുന്നോട്ടുള്ള പോക്കിന് ഇന്ന് വിജയം അനിവാര്യമാണ്. ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഒമാൻ.
ഇന്ന് മികച്ച ഗോളോടെ ജയിച്ച് രണ്ടാം സ്ഥാനത്തെത്താനായിരിക്കും കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന്റെ ശ്രമം. ആദ്യ മത്സരത്തിൽ ആതിഥേയരായ ഉസ്ബകിസ്താനോട് ഒമാന് മൂന്ന് ഗോളിന് പരാജയപ്പെട്ടിരുന്നു. മുന്നേറ്റ, പ്രതിരോധ നിരകൾ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകളാണ് ആദ്യ മത്സരത്തിൽ വില്ലനായത്. ഇത് പരിഹരിച്ചായിരിക്കും റെഡ് വാരിയേഴ്സ് ഇന്ന് കളത്തിലിറങ്ങുക. ടീമിൽ ചില അഴിച്ചുപണികൾ കോച്ച് നടത്താൻ സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് ഇന്ന് ടീം വിജയവഴിയിൽ തിരിച്ചുവരുമെന്ന് കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ച് പറഞ്ഞു. ഗ്രൂപ്പിലെ ഒമാന്റെ മൂന്നാം മത്സരം 17ന് തുര്ക്മെനിസ്താനെതിരെ നടക്കും. ഇരു ഗ്രൂപ്പുകളിലെയും ആദ്യ ഒന്നാം സ്ഥാനക്കാരാണ് കലാശക്കളിയിലേക്ക് യോഗ്യത നേടുക. ഉസ്ബകിസ്താനിലും തജികിസ്താനിലുമായാണ് ടൂർണമെന്റ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.