മസ്കത്ത്: നേഷൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഒമാന്‍ ആശ്വാസ ജയം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തുർക്മെനിസ്താനെ രണ്ടു ഗോളുകള്‍ക്കാണ് സുൽത്താനേറ്റ് തകർത്തത്. അബ്ദുറഹ്മാന് അല്‍ മുശൈഫരി, ഉസാമ അല്‍ സുബ്ഹി എന്നിവരാണ് ഒമാനുവേണ്ടി വലകുലുക്കിയത്. ഗ്രൂപ്പിൽ നാല് പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ഒമാന്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി.
ടൂർണമെന്റിലെ ആദ്യകളിയിൽ ആതിഥേയരായ ഉസ്ബകിസ്താനോട് മൂന്ന് ഗോളിന് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ തജികിസ്താനോട് 1-1ന് സമനിലയിൽ പിരിയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.