മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗം സംഘടിപ്പിക്കുന്ന വനിതാ ദിനാഘോഷം വെള്ളിയാഴ്ച മസ്കത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനതിൽ അറിയിച്ചു. വൈകിട്ട് 6.30 ന് അഹലി സിദാബ് ക്ലബ് ദാർസൈത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ സിനിമാ- സീരിയൽ നടി നീനാകുറുപ്പ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഈ വർഷം മലയാള വിഭാഗത്തിൻറെ മുപ്പതാം വാർഷികമാണെന്നും അതിനോടനുബന്ധിച്ച് വൈവിധ്യമാർന്ന സാമൂഹിക, കലാകായിക പരിപാടികളും ആസൂത്രണം ചെയ്തുവരുന്നതായി കൺവീനർ താജുദ്ദീൻ കെ.എ പറഞ്ഞു.
വനിതാ ദിനാഘോഷത്തിൽ മലയാള വിഭാഗം വനിതകൾ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുമെന്ന് വനിതാ വിഭാഗം സെക്രട്ടറി ടീന ബാബു പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുമായി നടി നീന കുറുപ്പ് സംവദിച്ചു. മലയാള വിഭാഗം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കോ- കൺവീനർ രമ്യ ഡെൻസിൽ, ട്രഷറർ അനീഷ്, സെക്രട്ടറിമാരായ സജിമോൻ, കൃഷ്ണേന്ദു, സതീഷ്, സുനിൽ, വനിതാ വിഭാഗം ജോയിന്റ് സെക്രട്ടറി നീതു, മലയാളം വിഭാഗത്തിലെ മറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കോ- കൺവീനർ രമ്യ ഡെൻസിൽ നന്ദി പറഞ്ഞു. ആഘോഷ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.