ഒമാനിൽ ദേശീയ ദിന അവധി 26, 27 തീയതികളിൽ

മസ്കത്ത്: ഒമാനിൽ ദേശീയ ദിന അവധി പ്രഖ്യാപിച്ചു. 55ാമത് ദേശീയ ദിനവുമായി ബന്ധപ്പെട്ട് നവംബർ 26, 27 തീയതികളിൽ ഒമാനിലെ പൊതു-സ്വകാര്യ മേഖലയിലെ ഓഫിസുകൾക്ക് അവധിയായിരിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.

സുൽത്താൻഹൈതം ബിൻ താരിഖിന്റെ നിർദേശ പ്രകാരമാണ് അവധി പ്രഖ്യാപനം. ഇതോടെ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ നാലുദിവസം തുടർച്ചയായ അവധി ലഭിക്കും. നവംബർ 30ന് ഓഫിസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും. അതേസമയം, ദേശീയ ദിന അവധി ദിവസങ്ങളിൽ ജീവനക്കാരെ ഡ്യുട്ടിക്ക് നിയമിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ തൊഴിലുടമക്ക് ജീവനക്കാരെ ജോലിക്ക് നിയോഗിക്കാമെന്നും പകരം, ജീവനക്കാർക്ക് ആനുകൂല്യങ്ങൾ  നൽകണമെന്നും അറിയിപ്പിൽ പറയുന്നു.

Tags:    
News Summary - National Day holidays announced in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.