കബീര്‍ യൂസുഫ്, കെ. അബ്ബാദ് ചെറൂപ്പ, ഷൈജു സലാഹുദ്ദീന്‍, ജയകുമാര്‍ വള്ളിക്കാവ്

മസ്‌കത്ത് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മസ്‌കത്ത്: ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരി: കബീര്‍ യൂസുഫ് (ഒമാന്‍ ഒബ്‌സര്‍വര്‍), പ്രസിഡന്റ്: കെ.അബ്ബാദ് ചെറൂപ്പ (സിറാജ് ന്യൂസ്), ജനറല്‍ സെക്രട്ടറി: ഷൈജു സലാഹുദ്ദീന്‍ (ഗള്‍ഫ് മാധ്യമം), ട്രഷറര്‍: ജയകുമാര്‍ വള്ളിക്കാവ് (കൗമുദി ടിവി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. മുഹമ്മദ് ഇഖ്ബാല്‍, ഷൈജു മേടയില്‍, വി കെ. ഷഫീര്‍, മുഹമ്മദ് അലി എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. 

ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്‍റ് കബീര്‍ യൂസുഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ കെ. അബ്ബാദ് ചെറൂപ്പ കണക്ക്​ ചെലവും അവതരിപ്പിച്ചു. പുതിയ വര്‍ഷത്തില്‍ അംഗങ്ങൾക്കായി കൂടുതല്‍ സാമൂഹിക, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പറഞ്ഞു.

Tags:    
News Summary - muscat indian media forum news office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.