മസ്കത്ത് നഗരസഭാ പരിധിയില്‍ പുതിയ പാര്‍ക്കിങ് നിരക്ക് നിലവില്‍ വന്നു

മസ്കത്ത്: മസ്കത്ത് നഗരസഭയുടെ കീഴിലുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിന് ഇന്നുമുതല്‍ പുതിയ നിരക്ക്. പാര്‍ക്കിങ് നിരക്കുകള്‍ ഇരട്ടിയായാണ് വര്‍ധിപ്പിച്ചത്. 
നേരത്തേ, ഒരു മണിക്കൂര്‍ നേരത്തേക്ക് 100 ബൈസയാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഈടാക്കിയിരുന്നത്. 50 ബൈസക്ക് അര മണിക്കുര്‍ പാര്‍ക്കിങും ലഭിച്ചിരുന്നു.  ഇന്ന് മുതല്‍ ഒരു മണിക്കൂര്‍ പാര്‍ക്കിങിന് 200 ബൈസയാണ് നിരക്ക്. 
മസ്കത്ത് മുനിസിപ്പാലിറ്റി ഇതുസംബന്ധമായ അറിയിപ്പുകള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും പൊതുജനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇതിന്‍െറ ഭാഗമായി നിലവിലെ പാര്‍ക്കിങ് യന്ത്രങ്ങളില്‍ നവീകരണം നടത്തിക്കഴിഞ്ഞു. പലയിടത്തും പാര്‍ക്കിങ് യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കിങ് നിയമലംഘനത്തിനുള്ള പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. 
അശ്രദ്ധമായി രണ്ടു വാഹനങ്ങളുടെ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നവര്‍  പത്തു റിയാല്‍ പിഴ അടക്കണം. 
അതിനാല്‍, അടുത്ത പാര്‍ക്കിങ് ഏരിയയിലേക്ക് കടന്നിട്ടില്ളെന്ന് ഉറപ്പുവരുത്തി ശ്രദ്ധയോടെ വേണം വാഹനം പാര്‍ക്ക് ചെയ്യാന്‍. വികലാംഗര്‍ക്കായി നിശ്ചയിച്ച സ്ഥലത്ത് വാഹനമിട്ടാല്‍  20 റിയാലാണ് അടക്കേണ്ടിവരുക. ആംബുലന്‍സിന് നിശ്ചയിച്ച മേഖലയിലെ പാര്‍ക്കിങ്ങിന് 100 റിയാലും പരസ്യ ആവശ്യാര്‍ഥം ‘വില്‍പനക്ക്’ എന്ന പരസ്യം എഴുതി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ 500 റിയാലും പിഴ നല്‍കേണ്ടിവരും. എന്നാല്‍, ആംബുലന്‍സ്, പൊലീസ്  വാഹനങ്ങള്‍, മുനിസിപ്പാലിറ്റി വാഹനങ്ങള്‍, മുനിസിപ്പാലിറ്റി അംഗീകരിച്ച സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവയെ നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരുമാസത്തേക്ക് ഒന്നിച്ച് സ്ഥലം ബുക്ക് ചെയ്യുന്നവര്‍ 50 റിയാല്‍ നല്‍കണം. 
പ്രൈവറ്റ് പാര്‍ക്കിങ് പെര്‍മിറ്റിനാകട്ടെ 15 റിയാല്‍ ആയിരിക്കും ഈടാക്കുക. ഇന്ധനവില വര്‍ധനക്കൊപ്പം പാര്‍ക്കിങ് ഫീസും വര്‍ധിച്ചത് വാഹനമുടമകള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. 
 
Tags:    
News Summary - Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.