Posted On
date_range Updated On
date_range മസ്കത്ത് സുന്നി സെൻറർ മീലാദ് കാമ്പയിൻ
മസ്കത്ത്: ‘തിരുനബി(സ): കാലം തേടുന്ന കാരുണ്യം’ എന്ന പ്രമേയത്തിൽ ഒരു മാസം നീളുന്ന മീലാദ് കാമ്പയിൻ നടത്താൻ വിപുലമായ പരിപാടികൾ ആവിഷ്കരിച്ചതായി മസ്‌കത്ത് സുന്നി സെൻ്റർ അറിയിച്ചു. റബീഉൽ അവ്വൽ ഒന്നു മുതൽ 12 വരെ സുന്നി സെൻറർ ഓഫീസിൽ രാത്രി 10ന് മൗലിദ് പാരായണം നടക്കും. റബീഉൽ അവ്വൽ 12 ന് സുന്നി സെൻറർ മദ്രസ ഹാളിൽ രാവിലെ ആറിന് മൗലിദ് പാരായണവും പ്രഭാഷണവും നടക്കും.
റൂവി ബൈത്ത് ആദം മജ്‌ലിസ്, വാദി കബീർ, വാദി അദായ്, കോർണിഷ്, മത്ര തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന മൗലിദ് സദസ്സിൽ മദ്ഹുറസൂൽ പ്രഭാഷണംനടക്കും. ആഗസ്റ്റ് 21 ന് മമ്പഉൽ ഹുദാ മദ്രസ ഹാളിൽ കുടുംബ സംഗമവും പ്രഭാഷണവും നടക്കും.വ്യാഴാഴ്ച റൂവി അൽഫലജ് ഹാളിൽ മദ്‌റസാ വിദ്യാർഥികളുടെ ദഫ്, ഫ്ലവർഷോ, സ്‌കൗട്ട്, കലാ സാഹിത്യ പരിപാടികൾ, 19ന് പ്രത്യേക ഉംറ യാത്ര എന്നിവയും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.