Posted On
date_range Updated On
date_range പുതിയ പാസ്‌പോർട്ട് എടുത്തോ? ഒ.സി.ഐ കാർഡുടമകൾക്ക് യാത്രാ ഇളവുമായി ഇന്ത്യൻ എംബസി
മസ്കത്ത്: പുതിയ പാസ്‌പോർട്ട് ലഭിച്ച ശേഷം ഒ.സി.ഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡിലെ പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കുന്നതിനുള്ള അപേക്ഷക്ക് ഓൺലൈൻ സംവിധാനത്തിൽ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
പുതിയ പാസ്‌പോർട്ട് ലഭിക്കുമ്പോഴെല്ലാം ഒ.സി.ഐ രേഖകളിലെ പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. എന്നാൽ വിവരങ്ങൾ പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചശേഷം അന്തിമ ഓൺലൈൻ അംഗീകാരം ലഭിക്കുന്നതുവരെ യാത്രാനിയന്ത്രണങ്ങളുണ്ടാകില്ലെന്ന് എംബസി അറിയിച്ചു. പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കുന്നതിനായി അപേക്ഷ നൽകിയവർ ഈ വിശദീകരണം ശ്രദ്ധിക്കണമെന്നും എംബസി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.