Posted On
date_range Updated On
date_range ബൗഷറിൽ വൻ കവർച്ച; 70,000 റിയാലിലധികം വിലവരുന്ന വസ്തുക്കൾ കവർന്നു
മസ്കത്ത്: ബൗഷറിലെ വീട്ടിൽനിന്ന് 70,000 റിയാലിലധികം വിലവരുന്ന സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച കേസിൽ അറബ് പൗരൻ അറസ്റ്റിൽ. രണ്ട് ലോക്കറുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷണം പോയത്.
മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ റോയൽ ഒമാൻ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണം പോയ സ്വർണമാലകൾ, വളകൾ, മോതിരങ്ങൾ, വിവിധ വാച്ചുകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ പൊലീസ് കണ്ടെടുത്തു.
വിലപിടിപ്പുള്ള വസ്തുക്കളും സ്വത്തുക്കളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും മോഷണം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെMajor robbery in Bausher: Valuables worth over 70,000 Rials stolen.ന്നും ആർ.ഒ.പി പൊതുജനങ്ങളോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.