മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ ഇന്ത്യൻ അംബാഡസർ അമിത് നാരങ് സംസാരിക്കുന്നു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ ബഹുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായി പങ്കെടുത്ത് റമദാൻ ആശംസ നേർന്നു.
ഇന്ത്യൻ ഇസ്ലാമിക് സ്കൂൾ ഫോർ ഖുർആൻ സ്റ്റഡീസിൽ (റൂവി സുന്നി സെന്റർ മദ്റസ) നടന്ന ഗ്രാൻഡ് ഇഫ്താറിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, മതനേതാക്കൾ, പണ്ഡിതന്മാർ, പുരോഹിതന്മാർ, സംഘടന നേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ പങ്കെടുത്തു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ട്രഷറർ പി.ടി.കെ. ഷമീർ, മറ്റ് കേന്ദ്ര കമ്മിറ്റി നേതാക്കൾ, പ്രവർത്തകർ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി. മഗ്രിബ് നമസ്കാരത്തിന് ആഫിദ് മിസ്ഹബിൻ സെയ്ദ് നേതൃത്വം നൽകി. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം ആദ്യമായാണ് മസ്കത്ത് കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ സംഗമം ഒരുക്കിയത്. അതുകൊണ്ടുതന്നെ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.