മസ്കത്ത്: ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി മസ്കത്ത് കെ.എം.സി.സിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സീബ്, മബേല , അൽ ഖൂദ്, റുസൈൽ തുടങ്ങിയ ഏരിയകളിലെ കെ.എം.സി.സി കമ്മിറ്റികൾ സംയുക്തമായി പ്രൈം മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച നടക്കുന്ന ക്യാമ്പിൽ ചെക്ക് അപ്പ്, കൺസൾട്ടേഷൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ സേവനങ്ങൾ സൗജന്യമാണ്. വിദഗ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. തുടർച്ചയായ സംരഭങ്ങളിലൂടെ പ്രവാസി സമൂഹത്തിന് ആരോഗ്യ ജാഗ്രതയും രോഗപ്രതിരോധശേഷിയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എം.സി.സി ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കെ.എം.സി.സി അംഗങ്ങൾക്ക്, മെഡിക്കൽ പരിശോധനകളും ചികിത്സയും ഉൾപ്പെടുന്ന സ്പെഷ്യൽ പാക്കേജുകൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.
ജനങ്ങളിൽ ആരോഗ്യ ബോധം ഉയർത്താനും, ആവശ്യമായ പരിശോധനകൾക്ക് സൗകര്യം ഒരുക്കാനും ഈ ക്യാമ്പ് വലിയ സഹായമായിരിക്കും.ആരോഗ്യസംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന ഈ ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്ന് മസ്കത്ത് കെ.എം.സി.സി ഏരിയ കമ്മിറ്റി ഭാരവാഹികളുടെ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.