Posted On
date_range Updated On
date_range മസ്കത്ത്-ഡൽഹി-മസ്കത്ത് എയർ ഇന്ത്യ സർവിസ് 18 മുതൽ ഭാഗികമായി റദ്ദാക്കി
മസ്കത്ത്: മസ്കത്തിൽനിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള ചൊവ്വ, ഞായർ ദിവസങ്ങളിലെ വിമാനങ്ങൾ ജൂലൈ 18 മുതൽ ഒക്ടോബർ 23 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ മറ്റു തീയതികളിലേക്ക് മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ട്രാവൽ ഏജന്‍റുമാർക്ക് നൽകിയ സർക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അതേസമയം, ഈ സെക്ടറിലേക്ക് സേവനം നിർത്തുന്നതിന്‍റെ ഭാഗമായാണ് സർവിസുകൾ റദ്ദാക്കുന്നതെന്നാണ് കരുതുന്നതെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.