മൂസ ഹുസൈൻ അല്‍ ബലൂഷി
മത്ര: മത്രയിലെ തലമുതിര്‍ന്ന സ്വദേശി വ്യാപാര പ്രമുഖന്‍ മൂസ ഹുസൈൻ അല്‍ ബലൂഷി നിര്യാതനായി. ഹൃദയ സംബന്ധമായ ചികിത്സക്കിടെ ആശുപത്രിയിലായിരുന്നു മരണം. മത്ര സൂഖില്‍ ദീർഘകാലമായി ബെഡ്, കാര്‍പെറ്റ് കച്ചവടമായിരുന്നു.
മലയാളികളടക്കം നിരവധി പേരുടെ സ്പോണ്‍സര്‍ കൂടിയാണ്. സ്വദേശി-വിദേശി വലുപ്പ, ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരുമായും വളരെ നല്ല രീതിയിൽ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു. കച്ചവടക്കാരും ഇടപാടുകാരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളില്‍ മധ്യസ്ഥനാവുകയും പക്ഷം ചേരാതെ ഇടപെടുകയും ചെയ്യുന്നത് കൊണ്ട് സൂഖിലുള്ളവരുടെ അത്താണിയായിരുന്നു മൂസ ഹുസൈൻ.
സൂഖിലുള്ള പല തര്‍ക്കങ്ങളിലും ദ്വിഭാഷിയായി സഹകരിക്കുന്നതിനാല്‍ വിദേശികള്‍ക്കിടയില്‍ അര്‍ബാബ് മൂസ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യകാല കച്ചവടക്കാരെന്ന നിലയില്‍ അതി രാവിലെ തന്‍റെ ഷോപ്പില്‍ വരുന്ന പതിവ് കഴിഞ്ഞ ദിവസം പോലും അദ്ദേഹം മുടക്കിയിട്ടില്ലെന്ന് സ്റ്റാഫ് അംഗങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.