ഒമാൻ പൗരന്‍റെ കൊലപാതകം; മൂന്നുപേർ അറസ്റ്റിൽ

മസ്കത്ത്​: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിൽ സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.

രണ്ട് ആഫ്രിക്കൻ പൗരന്മാരുൾപ്പെടെ മൂന്നുപേരെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ്​ പിടിക്കൂടിയത്​. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Murder of Oman citizen; Three people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.