മിഷൻ വിങ്സ് ഓഫ്​ കംപാഷനിൽ നെസ്​റ്റോ ഒമാൻ പങ്കാളികളാകും 

മസ്​കത്ത്​: കോവിഡ്​ ദുരിതത്തിൽ കുടുങ്ങി നാടണയാനാകാതെ വലയുന്ന പ്രവാസികൾക്ക്​ തുണയാകാൻ ഗ​ൾ​ഫ്​ മാ​ധ്യ​മവും മീ​ഡി​യ​വണ്ണും ചേർന്നൊരുക്കുന്ന ‘മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ന്​’ നിറഞ്ഞ പിന്തുണയുമായി കൂടുതൽ ബിസിനസ്​ സ്​ഥാപനങ്ങൾ. പദ്ധതിയിൽ പങ്കാളികളാകുമെന്ന്​ ജി.സി.സിയിലെ മുൻനിര ഹൈപ്പർമാർക്കറ്റ്​ ശൃംഖലയായ നെസ്​റ്റോ അറിയിച്ചു. 

ഒമാനിൽ തീർത്തും അർഹരായ 30​ പേർക്കാണ്​ നെസ്​റ്റോ ഒമാൻ നാട്ടിലേക്ക്​ മടങ്ങാനുള്ള ടിക്കറ്റുകൾ നൽകുക. സാമൂഹിക ഉത്തരവാദിത്വ പദ്ധതിയിൽപെടുത്തിയാണ്​ സഹായം നൽകുകയെന്ന്​ നെസ്​​േറ്റാ ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. ഗൾഫ്​ മേഖലക്ക്​ ഒപ്പം ലോകം ഒട്ടാകെ പ്രയാസത്തി​​െൻറ ഘട്ടത്തിലൂടെ നീങ്ങുകയാണ്​. ഇൗ സമയത്ത്​ പ്രവാസികൾക്ക്​ സാധ്യമാകുന്നത്ര പിന്തുണ നൽകുന്ന പദ്ധതികളുടെ ഭാഗമായാണ്​ ‘മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​നു’മായി കൈകോർക്കുന്നത്​. 

അർഹതയുണ്ടായിട്ടും ടിക്കറ്റിന്​ പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്ത ​പ്രവാസികൾക്കായാണ്​ ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതിവഴി സൗജന്യ വിമാനടിക്കറ്റ്​ നൽകുക. 

കോവിഡിന്‍റെ പശ്​ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക്​ തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന്​ പണമില്ലാതെ കഷ്​ടപ്പെടുന്നവക്കാണ്​ വിമാനടിക്കറ്റുകൾ നൽകുന്നത്​. https://woc.madhyamam.com/ എന്ന വെബ്​സൈറ്റിലൂടെ ടിക്കറ്റിനായി രജിസ്​റ്റർ ചെയ്യാം.  

നന്മ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായനായകരും നിശബ്​ദ സേവകരും കൈകോർത്താണ്​ ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതി യാഥാർഥ്യമാക്കുന്നത്​. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക്​ ഒമാനിൽ 00968 79138145 നമ്പറിൽ വാട്​സ്​ആപ്പ്​ ചെയ്യാം.

Tags:    
News Summary - mission wings of compassion nesto oman -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.