ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി

മ​സ്ക​ത്ത്​: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ കാ​ണാ​താ​യ ര​ണ്ട്​ സ്വ​ദേ​ശി പൗ​ര​ൻ​മാ​രെ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റാ​ഷി​ദ് സാ​ലിം (57), റാ​ഷി​ദ് അ​ൽ മ​ർ​ളി (34) എ​ന്നി​വ​രെ​യാ​ണ്​ സു​ര​ക്ഷി​ത​മാ​യി ക​ണ്ടെ​ത്തി​യ​ത്​. ഇ​വ​ർ പൂ​ർ​ണ ആ​രോ​ഗ്യ​വാ​ന്മാ​രാ​ണെ​ന്ന് ഒ​മാ​നി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച ​തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ നി​യാ​ബ​ത്ത് അ​ൽ അ​ശ്​​ഖ​റ​ക്ക് കി​ഴ​ക്കാ​യി​രു​ന്നു ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യി​രു​ന്ന​ത്. പി​ന്നീ​ട്​ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. റോ​യ​ൽ എ​യ​ർ​ഫോ​ഴ്സ് ഓ​ഫ് ഒ​മാ​നും റോ​യ​ൽ നേ​വി ഓ​ഫ് ഒ​മാ​നും തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഏ​ഴി​ല​ധി​കം പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന ക​പ്പ​ലു​ക​ളും 14ല​ധി​കം ഫ്ലാ​റ്റ് ബോ​ട്ടു​ക​ളു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തി​ര​ച്ചി​ലി​ൽ പ​ങ്കു​ചേ​ർ​ന്നു.

Tags:    
News Summary - Missing fishermen found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.