മസ്കത്ത്: 49ാമത് ദേശീയദിനാഘോഷത്തിെൻറ ഭാഗമായി റോയൽ ഒാപെറ ഹൗസ് മസ്കത്തും ഒമാ നി മിലിട്ടറി മ്യൂസിക് ബാൻഡും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രകടനം വ്യാഴാഴ്ച അവസാനിക്കും. ഒാപെറ ഹൗസിൽ വൈകീട്ട് ഏഴുമണിക്കാണ് പരിപാടി ആരംഭിക്കുക. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന പരിപാടി വീക്ഷിക്കാൻ നിരവധി പേരാണ് എത്തിയത്. ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.
റോയൽ ഗാർഡ് ഒാഫ് ഒമാൻ, റോയൽ ആർമി ഒാഫ് ഒമാൻ, റോയൽ എയർഫോഴ്സ്, റോയൽ നേവി, റോയൽ ഒമാൻ പൊലീസ്, റോയൽ കാവൽറി, റോയൽ കാമൽ യൂനിറ്റ് എന്നിവയുടെ സംഗീത ബാൻഡുകൾക്ക് ഒപ്പം സ്കൂട്ട് മ്യൂസിക് ബാൻഡും റോയൽ ആർമിയുടെ ഇൻഫൻട്രി ടീമും പരിപാടിയിൽ പെങ്കടുക്കുന്നുണ്ട്. മെക്സികോയിൽ നിന്നുള്ള സംഗീതജ്ഞരും പെർഫോർമർമാരും ഇൗ വർഷത്തെ പരിപാടിയിൽ പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.