നബിദിനം: ഒമാനിൽ ആഗസ്റ്റ് 27-ന് പൊതുഅവധി

മസ്കത്ത്: ഒമാനിൽ നബിദിനം പ്രമാണിച്ച് ആഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു. നേരത്തെ മന്ത്രിസഭാ യോഗത്തിൽ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സാണ് അവധി പ്രഖ്യാപിച്ചത്. പൊതുഅവധി വ്യാഴാഴ്ചയായതിനാൽ തുടർന്നുവരുന്ന വെള്ളിയും ശനിയും ചേർത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഭരണനിർവഹണ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സർക്കാർ-സ്വകാര്യ മേഖലകളിലെ മുൻകൂട്ടിയുള്ള ആസൂത്രണത്തിനുമായി ഓരോ കലണ്ടർ വർഷത്തിന്റെയും തുടക്കത്തിൽ തന്നെ ദേശീയ-മതപരമായ പൊതുഅവധികൾ മുൻകൂട്ടി പ്രഖ്യാപിക്കുന്ന നയം കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് നേരത്തെ അംഗീകരിച്ചിരുന്നു. ഈ പുതിയ നയം വഴി പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ പ്രവൃത്തിദിനങ്ങളും ഷെഡ്യൂളുകളും മികച്ച രീതിയിൽ ക്രമീകരിക്കാൻ സാധിക്കുമെന്നഎ ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - നബിദിനം: ഒമാനിൽ ആഗസ്റ്റ് 27-ന് പൊതുഅവധി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.